SEARCH


Kannur Kannapuram Edappara Chamundeshwari Temple

Course Image
കാവ് വിവരണം/ABOUT KAVU


Yearly Theyyam Festival on March 4-5 (Kumbaham 20,21) വടക്കെ മലബാറിലെ പ്രധാന ദേവി ക്ഷേത്രമാണ് ശ്രീ എടപ്പാറ ചാമുണ്ഡേശ്വരി ക്ഷേത്രം. പന്നിക്കുളങ്ങര ഇല്ലക്കാരുടെതായിരുന്ന ഈ ക്ഷേത്രം ഏകദേശം 400 വർഷങ്ങൾക്ക് മുൻപാണ്‌ നിർമ്മിക്കപ്പെട്ടത് എന്ന് പറഞ്ഞു കേൾക്കുന്നു.ഇല്ലക്കാർക്ക് നടത്തിക്കാൻ പറ്റാതെ വന്നപ്പോൾ അവരത് പാന്തോട്ടത്തെ പ്രമുഖ തറവാട്ടുകാരായ തീണ്ടക്കര വീട്ടുകാരെ എൽപ്പിച്ചു. കുറച്ചു കാലം തനിച്ചു നടത്തിയെങ്കിലും സാധിക്കാതെ വന്നപ്പോൾ മറ്റൊരു പ്രമുഖ തറവാട്ടുകാരായ തീയ്യഞ്ചേരി നടുവിലെ വീട്ടുകാരുമായി ചേർന്ന് നടത്തി വരികയും ചെയ്തു. അതിന്നും തുടർന്ന് പോരുന്നു. ഏകദേശം 1857 നും 1893 നും ഇടയിലാണ് നമുക്ക് എടപ്പാറയുടെ നടത്തിപ്പവകാശം കിട്ടുന്നത്. ഇപ്പോൾ തീണ്ടക്കരയും തീയ്യഞ്ചേരിയും വർഷം തോറുംമാറി മാറി കളിയാട്ടം കഴിച്ചു പോരുന്നു.തീയ്യഞ്ചേരിയുടെ ഊഴം വരുമ്പോൾ അത് 4 താവഴികളിൽ ഒരാളുടെതാകുന്നു . അപ്രകാരം വലിയവീട്, പത്തയപുര,വടക്കെവീട്,കാർത്തിയിൽ എന്നീ താവഴികൾ തീയ്യഞ്ചേരിയുടെ വർഷങ്ങളിൽ മാറി മാറി നടത്തിച്ചു പോരുന്നു. 8 വർഷത്തിൽ ഒരിക്കൽ ഈ താവാഴിക്കാർക്ക് കളിയാട്ടം നടത്തിക്കാനുള്ള ഭാഗ്യം വന്നു ചേരുന്നു. എടപ്പാറ ക്ഷേത്ര സമുച്ചയത്തിൽ 3 ക്ഷേത്രങ്ങളാണുള്ളത്. 1. ബ്രഹ്മരക്ഷസ്സ് 2. തായ്‌ പരദേവത ക്ഷേത്രം 3. ചാമുണ്ഡേശ്വരി ക്ഷേത്രം ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ മന്ത്ര മൂർത്തികളായ കുട്ടിശാസ്തപ്പൻ , ഭൈരവൻ ,കരുവാൾ ഭഗവതി ,ഉച്ചിട്ട എന്നീ ദേവീദേവൻമാരെയും പ്രതിഷ്ടിച്ചിട്ടുണ്ട് . ക്ഷേത്ര സമുച്ചയത്തിന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് നാഗസ്ഥാനമുണ്ട് . വർഷം തോറും ധനുമാസം 12 ന് ഇവിടെ സർപ്പബലി നടത്തി വരുന്നു. ക്ഷേത്രത്തിലെ കളിയാട്ടം കുംഭമാസം 19,20,21 എന്നീ തീയ്യതികളിൽ വളരെ ആർഭാടപൂർവ്വം നടത്തി വരുന്നു. കുംഭം 17 ന് നടക്കുന്ന നെല്ലളവോട് കൂടിയാണ് കളിയാട്ട ചടങ്ങുകൾ സമാരംഭിക്കുന്നത്. അതാത് വർഷം തെയ്യം കഴിക്കുന്ന തറവാട്ടിൽ നിന്നും അവിടത്തെ കാരണവർ കലശക്കാരനും,കോലം കെട്ടുന്നവർക്കും നെല്ലളന്നു കൊടുക്കുന്ന ചടങ്ങാണിത്. കുംഭം 19 ന് കളിയാട്ടം തുടങ്ങി വെക്കൽ ചടങ്ങാണ്. അന്ന് എല്ലാ തെയ്യങ്ങളുടെയും തോറ്റം പാട്ട് മാത്രമാണ് നടക്കുന്നത്. കുംഭം 20 ന് വൈകുന്നേരം മുതൽ തെയ്യ കോലങ്ങൾ ഉറഞ്ഞാടുകയായി . തായ്‌ പരദേവത ഇളം കോലം ,കുട്ടി ശാസ്തപ്പൻ തോറ്റം ,ചാമുണ്ഡി (അന്തി) തോറ്റം ,ഭൈരവൻ ,കരുവാൾ ഭഗവതി തോറ്റങ്ങൾ ,ചാമുണ്ഡി (ഉച്ച ) തോറ്റം അല്ലെങ്കിൽ കാഴ്ച തോറ്റം ,ഉച്ചിട്ട തോറ്റം,കുട്ടി ശാസ്തപ്പൻ തെയ്യം ,ഭൈരവൻ തെയ്യം ,കരുവാൾ ഭഗവതി തെയ്യം,തായ്‌ പരദേവത തെയ്യം, ചാമുണ്ഡി തെയ്യം, ഉച്ചിട്ട തെയ്യം എന്നേ ക്രമത്തിലാണ് തെയ്യക്കോലങ്ങൾ പുറപ്പെടുന്നത്. 21 ന് രാത്രി 12 മണി വരെ നിൽക്കുന്ന ചാമുണ്ഡി തെയ്യം മുടിയെടുക്കുന്നതോട് കൂടി കളിയാട്ടം അവസാനിക്കുന്നു. എടപ്പാറ ചാമുണ്ഡേശ്വരി ക്ഷേത്രം ഭരണം നടത്തി പോരുന്നത് തീണ്ടക്കര , തീയ്യഞ്ചേരി വീടുകളിലെ കുടുംബാംഗ ങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത കമ്മിറ്റിയാണ്.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848